അസാമിലെ ശ്രീഭൂമി ജില്ലയിയിൽ നിരോധിത യാഭഗുളികകളുടെ വൻ ശേഖരം പിടികൂടി. 29,400 യാബ ഗുളികകൾ ആണ് കണ്ടെത്തിയത്. 5 കോടിയിലധികം വിലവരുന്ന ഗുളികകളാണ് ഇവ. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുവാമര ബൈപാസിൽ പൊലീസ് നടത്തിയ ഒപ്പേറഷനിലൂടെയാണ് ഞെട്ടിക്കുന്ന അളവിൽ നിരോധിത ഗുളിക കണ്ടെത്തിയത്.
ലഹരിവസ്തു നിയമപ്രകാരം ഷെഡ്യൂൾ II പദാർഥമായ മെത്താംഫെറ്റാമൈനും കഫീനും അടങ്ങിയ യാബ ഗുളികകൾ ഇന്ത്യയിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. രണ്ട് മയക്കുമരുന്ന് വിൽപ്പനക്കാരെ അറസ്റ്റ് ചെയ്തതായും ആവശ്യമായ നിയമ നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
A huge cache of banned Yabha pills was seized in Assam's Sribhumi district.